നീറ്റ് പിജി കൗൺസലിംഗ് 2022 ജനുവരി 12 ന് ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചു. നേരത്തെ, നീറ്റ് പിജി കൗൺസലിംഗ് 2021 ഒക്ടോബറിൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.പുതിയ ഓ ബി സി , സാമ്പത്തിക സംവരണ നയം സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ കൗൺസലിംഗ് നടന്നിരുന്നില്ല.
സംവരണത്തിനെതിരെ സമരം ചെയ്യുന്ന റസിഡന്റ് ഡോക്ടർമാർക്ക് അനുകൂലമായ വിധിയാണ് സുപ്രീം കോടതി പ്രഖ്യാപിച്ചത്. നിലവിൽ, ബിരുദ, ബിരുദാനന്തര സീറ്റുകളിലെ എല്ലാ ക്വാട്ടകൾക്കും 27 ശതമാനം സംവരണം നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള ക്വാട്ടയുടെ മാനദണ്ഡം 2022 മാർച്ചിൽ നടക്കുന്ന അന്തിമ ഹിയറിംഗിൽ തീരുമാനിക്കും. എന്നിരുന്നാലും, കൗൺസിലിംഗ് തുടരുന്നതിന്, 10 ശതമാനം സംവരണം പരിഗണിക്കും.