മെഡിക്കൽ, ഡെൻറൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള അഖിലേന്ത്യ പ്രവേശന പരീക്ഷയായ നീറ്റ് -യു.ജി ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാൻ സ്വദേശിനി തനിഷ്ക ഒന്നാം റാങ്ക് നേടി. ഡൽഹി സ്വദേശി വത്സ ആഷിഷ് ബട്ര രണ്ടും കർണാടക സ്വദേശി ഋഷികേശ് നാഗ്ഭൂഷൺ ഗാംഗുലി മൂന്നും റാങ്കുകൾ നേടി.
ദേശീയതലത്തിൽ 47ാം റാങ്ക് നേടിയ പി. നന്ദിത (99.9972 ) കേരളത്തിൽനിന്ന് പരീക്ഷയെഴുതിയവരിൽ ഒന്നാം സ്ഥാനത്തെത്തി.സംസ്ഥാനത്ത് പരീക്ഷയെഴുതിയ 1,16,395 പേരിൽ 64,034 പേർ യോഗ്യത നേടി. ദേശീയതലത്തിൽ 17,64,571 പേർ പരീക്ഷയെഴുതിയതിൽ 9,93,069 പേർ യോഗ്യത നേടി.