മുംബൈ: ഓൺലൈൻ വഴി പണമയക്കുന്നതിനുള്ള സങ്കേതമായ നാഷണൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്‍ഫർ (എൻഇഎഫ്ടി) മേയ് 23ന് 14 മണിക്കൂറോളം മുടങ്ങുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.
മേയ് 22ന് ബിസിനസ് അവസാനിച്ചശേഷം സാങ്കേതിക നവീകരണം നടക്കുന്നതിനാലാണ് പിറ്റേന്ന് തടസ്സം നേരിടുകയെന്ന് ആർബിഐ അറിയിച്ചു. ഉപയോക്താക്കൾ ആവശ്യമായ മുൻകരുതൽ എടുക്കണമെന്ന് നിർദ്ദേശം.