ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച വിജയം: ഡ്രൈവിംഗ് സ്കൂള്‍ സമരം പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് സ്കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. മന്ത്രിയുമായി നടത്തിയ ചർച്ചയില്‍ സമവായമായതിനു പിന്നാലെയാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്.ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ നേതൃത്വത്തില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനാണു ചർച്ച നടന്നത്.

ഡ്രൈവിംഗ് പരിഷ്കരണങ്ങളില്‍ വിട്ടുവീഴ്ചക്ക് ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോര്‍ വാഹന വകുപ്പും തയാറാണെന്ന് ചർച്ചയില്‍ അറിയിച്ചു. പിന്നാലെയാണ് സമരം പിൻവലിക്കാൻ തയാറാണെന്ന് സമര സമിതിയും വ്യക്തമാക്കിയത്.

spot_img

Related Articles

Latest news