നെഹ്‌റു ട്രോഫി ജലോത്സവം വീയപുരം ചുണ്ടന്‍ ജലരാജാവ്.

ആലപ്പുഴ: ആവേശം കൊടുമുടി കേറിയ 69-ാം മത് നെഹ്റു ട്രോഫി വള്ളം കളിയിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഒടുവില്‍ വീയപുരം ചുണ്ടന്‍ ജലരാജാവ്.

പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടൻ, യുബിസി കൈനകരി തുഴഞ്ഞ നടുഭാഗം ചുണ്ടൻ, കെടിബിസി തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ, കേരള പൊലീസ് തുഴഞ്ഞ കാട്ടില്‍ തെക്കെതില്‍ എന്നീ വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരച്ചത്.4.18.80 എന്ന സമയത്തിലാണ് വീയപുരം ഒന്നാമതെത്തിയത്.
പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ഇത് തുടര്‍ച്ചയായ നാലാം വിജയമാണ്. കഴിഞ്ഞ തവണ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടനിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഹാട്രിക് തികച്ചത്. നടുഭാഗം 4.24 മിനിറ്റിലും ചമ്പക്കുളം 4.26 മിനിറ്റിലും മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ 4.27 മിനിറ്റിലുമായിരുന്നു ഹീറ്റ്സ് പൂര്‍ത്തിയാക്കിയത്. മൂന്നാം ലൂസേഴ്സ് ഫൈനലില്‍ കൊടുപ്പുന്ന ബോട്ട് ക്ലബ് തുഴഞ്ഞ ജവഹര്‍ തായങ്കരി ഒന്നാമതെത്തിയിരുന്നു. രണ്ടാം ലൂസേഴ്സ് ഫൈനലില്‍ കുമരകം സമുദ്ര ബോട്ട് ക്ലബിന്റെ ആനാരി ചുണ്ടൻ ഒന്നാമത്തെത്തി. ഒന്നാം ലൂസേഴ്സ് ഫൈനലില്‍ എൻ.സി.ഡി.സി. കൈപ്പുഴമുട്ട് കുമരം തുഴഞ്ഞ നിരണം ചുണ്ടൻ ഒന്നാമത്തെത്തി.

നെഹ്രു ട്രോഫി വളളംകളി ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയന് എത്താനായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്‌ടര്‍ ഇറക്കാൻ കഴിയാത്തതാണ് കാരണം. ഇതേത്തുടര്‍ന്ന് മന്ത്രി സജി ചെറിയാൻ വള്ളംകളി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്‌തു.

spot_img

Related Articles

Latest news