തൃശൂരില്‍ യുവാവ് അയല്‍വാസിയെ വെട്ടിക്കൊന്നു. കോടശ്ശേരി സ്വദേശി ഷിജു(42) ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസി അന്തോണി അറസ്റ്റിലായി.ഇരുവരം തമ്മിലുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഷിജുവിന്‍റെ വളർത്തുനായ അന്തോണിയുടെ വീട്ടില്‍ കയറിയതിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.