നെന്മാറ: നെന്മാറ ഇരട്ടക്കൊലക്കേസില്‍ പിടിയിലായി ലോക്കപ്പിലെത്തിയിട്ടും യാതൊരു കൂസലുമില്ലാതെ ചെന്താമര. അറസ്റ്റിലായി സ്റ്റേഷനില്‍ എത്തിയ ചെന്താമര പൊലീസുകാരോട് ചോദിച്ചത് ചിക്കനും ചോറും.ഇതേ തുടര്‍ന്ന് സമീപത്തെ മെസ്സില്‍നിന്ന് ഇഡ്ഡലി എത്തിച്ചുകൊടുത്തു. പൊലീസുകാര്‍ക്ക് നടുവിലും ഭക്ഷണം ആസ്വദിച്ച് കഴിച്ചു.
പോത്തുണ്ടി മലകയറി ഒളിവില്‍ പോയ പ്രതി വിശന്നപ്പോള്‍ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ വിശദമായി അഭിനയിച്ച് കാണിച്ചാണ് ഇയാള്‍ മറുപടി നല്‍കിയത്. ഇയാളുടെ ഭാര്യയേയും മകളെയും മരുമകനെയും കൊല്ലാന്‍ തീരുമാനിച്ചിരുന്നതായും ചെന്താമര പൊലീസില്‍ മൊഴി നല്‍കിയിരുന്നു.
2019ല്‍ സജിതയെ കൊലപ്പെടുത്തി ജയിലിലായ ചെന്താമര, ജാമ്യത്തിലിറങ്ങി കഴിഞ്ഞ ദിവസം സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലില്‍ നിന്നാണ് ചെന്തമാര പിടിയിലായത്.