NEST പ്രവേശന പരീക്ഷക്ക് ഏപ്രിൽ 30 വരെ അപേക്ഷിക്കാം

 

ആറ്റമിക് എനർജി വകുപ്പിന്റെ രണ്ടു മുൻനിര ദേശീയസ്ഥാപനങ്ങളിൽ ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങളിൽ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം (അഞ്ചുവർഷം) പ്രവേശനത്തിന് നടത്തുന്ന നാഷണൽ എൻട്രൻസ് സ്‌ക്രീനിങ്‌ ടെസ്റ്റ് (നെസ്റ്റ്) ജൂൺ 14-ന്. ഭുവനേശ്വർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (നിസർ-200 സീറ്റ്), മുംബൈ യൂണിവേഴ്സിറ്റി ഓഫ് മുംബൈ-ഡിപ്പാർട്ട്മെന്റ്‌ ഓഫ് ആറ്റമിക് എനർജി സെൻറർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (യു.എം. -ഡി.എ.ഇ. സി.ഇ.ബി.എസ്.-57 സീറ്റ്) എന്നീ സ്ഥാപനങ്ങളിലെ അടിസ്ഥാനശാസ്ത്രവിഷയങ്ങളിലെ മാസ്റ്റേഴ്സ് പഠനമാണ് നെസ്റ്റിന്റെ പരിധിയിൽവരുന്നത്.

ഡി.എസ്.ടി. ഇൻസ്പെയർ-ഷീ/ഡി.എ.ഇ. ദിശ പദ്ധതികളിൽ ഒന്നുവഴി വർഷം 60,000 രൂപ സ്കോളർഷിപ്പും 20,000 രൂപ സമ്മർ ഇന്റേൺഷിപ്പും ലഭിക്കും.

സയൻസ് സ്ട്രീമിൽ പ്ലസ്ടു പഠിച്ച് മൊത്തം 60 ശതമാനം മാർക്കോടെ (പട്ടിക/ഭിന്നശേഷിക്കാർക്ക് 55 ശതമാനം) 2019-ലോ 2020-ലോ പ്ലസ്ടു/തുല്യ പരീക്ഷ ജയിച്ചവർ, ഈ പരീക്ഷ 2021-ൽ അഭിമുഖീകരിക്കുന്നവർ എന്നിവർക്ക് അപേക്ഷിക്കാം. Inഅപേക്ഷാർഥി 2001 ഓഗസ്റ്റ് ഒന്നിനോ ശേഷമോ ജനിച്ചവരാവണം. പട്ടിക/ഭിന്നശേഷിക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവുണ്ട്.

നെസ്റ്റ് ഓൺലൈൻ/കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ ജൂൺ 14-ന് രണ്ടു സെഷനിലായി (രാവിലെ ഒമ്പതുമുതൽ 12.30 വരെ/ഉച്ചയ്ക്ക് 2.30 മുതൽ ആറുവരെ) നടത്തും. ബയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിൽനിന്ന്‌ 50 മാർക്കുവീതമുള്ള ഒബ്ജക്ടീസ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. ഈ പരീക്ഷയിൽ കൂടുതൽ മാർക്കുനേടുന്ന മൂന്നുവിഷയങ്ങളുടെ സ്കോർ പരിഗണിച്ച് രണ്ടുസ്ഥാപനങ്ങൾക്കും പ്രത്യേകം റാങ്ക് പട്ടികകൾ തയ്യാറാക്കും. മുൻവർഷങ്ങളിലെ ചോദ്യപേപ്പർ www.nestexam.in-ൽ ഉണ്ട്. ഇൻഫർമേഷൻ ബ്രോഷർ, സിലബസ് എന്നിവയും ഉണ്ട്. കേരളത്തിൽ വയനാട് ഒഴികെയുള്ള ജില്ലകളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്.

അപേക്ഷ വെബ്സൈറ്റ് വഴി ഫെബ്രുവരി 24 മുതൽ ഏപ്രിൽ 30 വരെ നൽകാം. അപേക്ഷാഫീസ് 1200 രൂപ. പെൺകുട്ടികൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് 600 രൂപ. നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

spot_img

Related Articles

Latest news