ന്യൂറോളജിസ്റ്റ് ഡോ: മുഹമ്മദ് റിജേഷിനെ നിഖില ഫൗണ്ടേഷൻ ആദരിച്ചു

കോഴിക്കോട്:സ്ട്രോക്കിനെതിരെ പ്രവർത്തിക്കുന്ന നിഖില ഫൗണ്ടേഷൻ സ്ട്രക്കിനെതിരെ നിസ്വാർഥ സേവനം നടത്തുന്ന ബീച്ച് ആശുപത്രി ന്യൂറോളജിസ്റ്റ് ഡോ: മുഹമ്മദ് റിജേഷിനെ ആദരിച്ചു. വെള്ളിമാടുകുന്ന് ജെ.ഡി.റ്റി പോളി ടെക്നിക്കിൽ നടന്ന ചടങ്ങിൽ കോഴിക്കോട് ഡെപ്പൂട്ടി കലക്ടർ ഡോ: ഷീതൾ ജി മേനോൻ IAS ആദരവ് പുരസ്കാരം നൽക്കി. പോളിടെക്നിക് പ്രിൻസിപ്പാൽ മാനുവൽ ജോർജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കാലിക്കറ്റ് ബ്ലഡ് ഡോണേഴ് ഫോറം പ്രസിഡണ്ട് സി. അനിൽ കുമാർ റുക്സാന ടി.പി ശുഭ ആർ എസ് എന്നിവർ ആശംസകൾ നേർന്നു. ഫൗണ്ടേഷൻ പ്രസിഡണ്ട് അബ്ദുൽ റസാക്ക് വൈസ് പ്രസിഡണ്ട് ഷാജഹാൻ നടുവട്ടം സി പി എം അബ്ദു റഹിമാൻ ആയിശ ഷംന കെ. രത്നകുമാരി . ഹസീന. എന്നിവർ പങ്കെടുത്തു. പോളി എച്ച് ഒ ഡി ഷബാന മൻസൂർ സ്വാഗതവും നിഖില സെക്രട്ടറി പ്രസാദ് കണക്കശ്ശേരി നന്ദിയും രേഖപെടുത്തി തുടർന്ന് ഡോ:മുഹമ്മദ് റിജോഷ് സ്ട്രോക്ക് സംബന്ധമായ ബോധവൽക്കരണ ക്ലാസ്സ് എടുത്തു കൊണ്ട് സംസാരിച്ചു.

spot_img

Related Articles

Latest news