ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ ഇനി എളുപ്പത്തില്‍ വായിക്കാം ; പുതിയ ഫീച്ചറുമായി ഗൂഗിള്‍ ലെന്‍സ്

റിയാത്ത ഭാഷകള്‍ തര്‍ജമ ചെയ്യാനുള്ള സൗകര്യമാണ് ഗൂഗിള്‍ ലെന്‍സ് വഴി ഉപയോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നത്.

ലോകത്ത് ഏറ്റവുമധികം ഗൂഗിള്‍ ലെന്‍സ് ഉപയോക്താക്കളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഗൂഗിള്‍ ലെന്‍സില്‍ പുതിയൊരു ഫീച്ചര്‍ കൊണ്ടു വരാന്‍ ഒരുങ്ങുകയാണ്. ഡോക്ടര്‍മാരും മെഡിക്കല്‍ പ്രൊഫഷണല്‍സും എഴുതുന്ന കുറിപ്പടികള്‍ വായിക്കാനുള്ള സംവിധാനമാണ് ഗൂഗിള്‍ ലെന്‍സില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്.

ഗൂഗിള്‍ ഇന്ത്യയാണ് പുതിയ സേവനം പ്രഖ്യാപിച്ചത്. വായിക്കാന്‍ പ്രയാസമുള്ള കുറിപ്പടികള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഡിജിറ്റലൈസ് ചെയ്യാനുള്ള ഫീച്ചറിന്റെ പണിപ്പുരയിലാണ് കമ്ബനി. മെഡിക്കല്‍ പ്രൊഫഷണല്‍സിനായിട്ടാകും പുതിയ ഫീച്ചര്‍ ആദ്യഘട്ടത്തില്‍ പുറത്തിറക്കുകയെന്നാണ് വിവരങ്ങള്‍. മെഡിക്കല്‍ കുറിപ്പുകള്‍ ഗൂഗിള്‍ ലെന്‍സ് ഉപയോഗിച്ച്‌ സ്‌കാന്‍ ചെയ്താല്‍ മരുന്നുകളുടെ പേര് പ്രത്യേകമായി ഡിജിറ്റല്‍ രൂപത്തില്‍ എഴുതിക്കാണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

spot_img

Related Articles

Latest news