സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കുള്ള ഓൺ അറൈവൽ ടൂറിസ്റ്റ് വിസകൾ ജൂലൈ 15 മുതൽ പുനരാരംഭിക്കുമെന്ന് മാലിദീപ് അറിയിച്ചു .
മാലിദീപ് ടൂറിസം മന്ത്രാലയത്തിന് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ടൂറിസ്റ്റുകൾക്ക് പി സി ആർ നെഗറ്റീവ് റിസൾട്ട് ബാധകമായിരിക്കുമെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും ട്വീറ്റിൽ ഉണ്ട്.
തീരുമാനത്തിൽ മാറ്റം ഇല്ലാതെ ജൂലൈ 15 മുതൽ ഓൺ അറൈവൽ വിസ മാലിദ്വീപ് പുനരാരംഭിക്കുകയാണെങ്കിൽ സൗദിയിലേക്ക് മടങ്ങാനുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് ഇത് ഉപകാരപ്പെടും.
നേരത്തെ മാലിദീപ് ലേക്ക് ഓൺ അറൈവൽ ടൂറിസ്റ്റ് വിസ നിലവിലുണ്ടായിരുന്ന സന്ദർഭത്തിൽ നൂറുകണക്കിന് പ്രവാസികളാണ് മാലിദീപ് വഴി സൗദിയിലേക്ക് പ്രവേശിച്ചത്.