ദുബൈ: ഇന്ത്യന്‍ പാസ്പോര്‍ട്ടില്‍ സര്‍ നെയിം ചേര്‍ക്കാതെ ഒറ്റപ്പേര് മാത്രമുള്ളവര്‍ക്ക് മുന്നറിയിപ്പുമായി നാഷനല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ (എന്‍.എ.ഐ.സി).
സന്ദര്‍ശക വിസയില്‍ എത്തുന്ന ‘ഒറ്റപ്പേരുകാര്‍ക്ക്’ യു.എ.ഇയിലേക്ക് പ്രവേശനാനുമതി നല്‍കില്ലെന്ന് എന്‍.എ.ഐ.സി അറിയിച്ചു. എന്നാല്‍, റസിഡന്‍റ് വിസക്കാര്‍ക്ക് ഈ നിയമം ബാധകമല്ല.
‘മുഹമ്മദ്’ എന്ന പേര് മാത്രം പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയവര്‍ക്ക് സന്ദര്‍ശനം അനുവദിക്കില്ലെന്ന് ഉദാഹരണമായി അധികൃതര്‍ പറഞ്ഞു.
പാസ്പോര്‍ട്ടില്‍ ‘ഗിവണ്‍ നെയിം’ മാത്രം നല്‍കിയവര്‍ക്കാണ് ഇത് തിരിച്ചടിയാകുന്നത്. നേരത്തേ അയാട്ട ഇത്തരം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഇത് കൂടുതല്‍ കടുപ്പിച്ചിരിക്കുകയാണ്. വ്യാജ വിസക്കാരെ പിടികൂടുന്നതിനാണ് നടപടി.