ഖത്തറില്‍ 2025 ഓടെ നിരവധി പുതിയ തൊഴിലവസരങ്ങൾ

ദോഹ: ഖത്തറിലെ ഉല്‍പാദന മേഖലയില്‍ 2025 ഓടെ നിരവധി പുതിയ തൊഴിലവസരങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ഓഡിറ്റര്‍മാരും സാമ്പത്തിക കണ്‍സല്‍ട്ടന്റുമാരുമായ കെ. പി. എം.ജിയാണ് സുപ്രധാനമായ ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഖത്തര്‍ വ്യാവസായിക ലാന്‍ഡ്‌സ്‌കേപ്പ്, പ്രതിരോധശേഷിയുള്ളതും ശക്തവും എന്ന ശീര്‍ഷകത്തിലുള്ള റിപ്പോര്‍ട്ട് സുപ്രധാനമായ ചില വിഷയങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് .

വരുന്ന ഏതാനും വര്‍ഷങ്ങളില്‍ ഖത്തറിലെ ഉല്‍പാദന മേഖല ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഗവണ്‍മെന്റിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ പദ്ധതികളും ചെറുകിട മധ്യ സ്ഥാപനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നടപടികളും ഈ രംഗത്ത് കരുത്തേകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 ല്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 101000 ആയിരിക്കും.

ചെറുകിട സ്ഥാപനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന ഗവണ്‍മെന്റ് നയവും നോണ്‍ ഹൈഡ്രോ കാര്‍ബണ്‍ സെക്ടര്‍ എക്‌സ്‌പോര്‍ട്ടിലുള്ള ശ്രദ്ധയും നിര്‍മാണ മേഖലയുടെ മൂല്യം 2019 ലേതിലും 2025 ല്‍ 30 ശതമാനം വര്‍ദ്ധിപ്പിക്കും.

spot_img

Related Articles

Latest news