മുക്കം: മുക്കം ഉപജില്ലയിലെ പ്രൈമറി പ്രധാനധ്യാപകരുടെ ഔദ്യോഗിക കൂട്ടായ്മയമായ എച്ച് എം ഫോറത്തിന് പുതിയ സാരഥികൾ. മുക്കം എം എ എം ടി ടി ഐ യിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് 2025-26 അക്കാദമിക വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
മുക്കം എ ഇ ഒ ടി ദീപ്തി ഉദ്ഘാടനം ചെയ്തു. സിബി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. സി കെ ശമീർ റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു.കെ വാസു സ്വാഗതവും കെ പി ജാബിർ നന്ദിയും പറഞ്ഞു
ഭാരവാഹികൾ : കെ.വാസു (കൺവീനർ), സി.കെ ഷമീർ (സെക്രട്ടറി), കെ.പി ജാബിർ (ട്രഷറർ)
സിബി കുര്യാക്കോസ്, റോയ് ജോസ്,ബൽരാജ് കെ, ടി.കെ ജുമാൻ,അബ്ദുൽ മജീദ്,നഫീസ കെ, ജാനിഷ് ജോസഫ്, ഷെറീന ബി,ബബിഷ പി,ലേഖ ഇ പി,സെലിൻ തോമസ്,സന്ധ്യ തോമസ് (പ്രവർത്തക സമിതി അംഗങ്ങൾ)