ഡോം ഖത്തറിന് പുതിയ ഭാരവാഹികൾ

ഖത്തർ പ്രവാസികളായ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം അഥവാ ഡോം ഖത്തർ ലേഡീസ് വിംഗിന്റെ ഔദ്യോഗിക ഉദ്ഘാടനം സൂം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി എം. കെ റഫീഖ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജാതിമത രാഷ്ട്രീയ ങ്ങൾക്ക് അതീതമായ ഒരു പ്രവാസി വനിതാ കൂട്ടായ്മയുടെ ഉത്ഘാടന കർമ്മം നിർവഹിക്കാൻ സാധിച്ചതിലുള്ള സന്തോഷം അറിയിച്ചതോടൊപ്പം സംഘടനയുടെ മുന്നോട്ടുള്ള യാത്രയിൽ എല്ലാ മേഖലയിലും ഉന്നതിയിലെത്തട്ടെ എന്നും അവർ ആശംസിച്ചു.

ജോയിന്റ് കൺവീനർമാരായ സഖി ജലീൽ, ഷംല ജാഫർ എന്നിവരുടെ അവതരണത്തിൽ പരിപാടി ആരംഭിച്ചു. മലപ്പുറം ഡോക്യുമെന്ററിയും ഡോം ഖത്തർ അഭിവാദ്യ ഗാനവും പരിപാടിയിൽ പ്രദർശിപ്പിച്ചു.

വിശിഷ്ടാതിഥികളായെത്തിയ മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ
ഷജ്ന കരീം ( ആറളം വൈൽഡ് ലൈഫ് സാങ്ച്വറി) എന്നിവർ ചടങ്ങ് അഭിസംബോധന ചെയ്തു സംസാരിച്ചു.

വിവിധ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിന് ഡോം ഖത്തർ ലേഡീസ് വിംഗ് ചെയർപേഴ്സൺ
റസിയ ഉസ്മാൻ അധ്യക്ഷത വഹിച്ചു. യോഗത്തിന് ജനറൽ കൺവീനർ സൗമ്യ പ്രദീപ് സ്വാഗതം ആശംസിച്ചു.

ഐ സി സി പ്രസിഡന്റ് ടി. എൻ ബാബുരാജ്, ഐ സി സി സാംസ്‌കാരിക വിഭാഗം മേധാവി ശ്വേത കോഷ്തി, ഖത്തറിലെ പ്രമുഖ എഴുത്തുകാരി ഷീല ടോമി എന്നിവർ
ആശംസകളർപ്പിച്ച് സംസാരിച്ചു.

ചടങ്ങിൽ ഡോം ഖത്തർ ലേഡീസ് വിംഗ് എക്സിക്യൂട്ടീവ് അംഗങ്ങളെ പരിചയപ്പെടുത്തി. ലോഞ്ചിങ്ങിനു മുന്നോടിയായി സംഘടിപ്പിച്ച ട്രഷർ ഹണ്ട്, ഫൺ ക്വിസ്, മലപ്പുറം ജനറൽ ക്വിസ് എന്നീ മത്സരങ്ങളുടെ സമ്മാനദാനവും ഈ ചടങ്ങിൽ വെച്ച് നടത്തി. അന്താരാഷ്ട്ര വനിതാദിന ക്യാമ്പയിന് അനുയോജ്യമായ തലക്കെട്ട് കണ്ടെത്തി വിജയികലായവർക്കും ചടങ്ങിൽ സമ്മാനം നൽകി. ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ കുക്കിംഗ്‌, കാലിഗ്രഫി എന്നീ മത്സരങ്ങളുടെ വിധിനിർണ്ണായവും ഈ ചടങ്ങിൽ നടന്നു. ഉത്ഘാടന ചടങ്ങിൽ സർപ്രൈസ് മത്സരങ്ങളും ഒരുക്കിയിരുന്നു.

ചടങ്ങിന് മാറ്റുകൂട്ടുവനായി ഖത്തറിലെയും നാട്ടിലെയും പ്രമുഖ ഗായകരുടെ നേതൃത്വത്തിൽ ഗാനമേള ഒരുക്കിയിരുന്നു.

ഡോം ഖത്തർ പ്രസിഡന്റ് വി. സി മഷൂദ്, ഡോം ഖത്തർ ലേഡീസ് വിംഗ് സെക്രട്ടറിയറ്റ് അംഗങ്ങ ളായ നുസൈബ അസീസ്, മുഹ്സിന സമീൽ, റൂഫ്സ ഷമീർ, എക്സിക്യൂട്ടീവ് അംഗം ഫാസില മഷൂദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഡോം ഖത്തർ സെക്രട്ടറി അസീസ്, കേശവദാസ്, ശ്രീധർ മേലേത്, പ്രീതി ശ്രീധർ, ജുനൈബ, വൃന്ദ, ശ്രീ ഷാ, ഹഫ്സ നവാസ്, മൈമൂന സൈനുദ്ദീൻ തങ്ങൾ, മുനീറ സാംബഷീർ, ഷഹല ബഷീർ, ഹസ്ന പർവീൻ, ഫസീല ഷെഫീഖ്, ശബ്ന നൗഫൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫിനാൻഷ്യൽ കോർഡിനേറ്റർ നബ്ഷ മുജീബിന്റെ നന്ദി പ്രകാശനത്തോടെ പരിപാടികൾ അവസാനിച്ചു.

ന്യൂസ് ഡെസ്ക് മീഡിയ വിങ്ങ്സ്

spot_img

Related Articles

Latest news