മാസ് റിയാദിന് പുതിയ ഭാരവാഹികൾ

മാസ് റിയാദ് 2024 – 2025 വർഷത്തിലെ ഭാരവാഹികളായി ജബ്ബാർ കക്കാട് (പ്രസിഡന്റ്) മുസ്തഫ നെല്ലിക്കാപറമ്പ് (ജനറൽ സെക്രട്ടറി) ഫൈസൽ എ.കെ (ട്രഷറർ) സാദിഖ് സി.കെ(ജീവകാരുണ്യം) എന്നിവരെ തിരഞ്ഞെടുത്തു.

റിയാദ്: മുക്കം നിവാസികളുടെ കൂട്ടായ്മയായ മുക്കം ഏരിയാ സർവ്വീസ് സൊസൈറ്റി ( മാസ് റിയാദ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന ജനറൽ ബോഡി യോഗത്തിൽ ഉമ്മർ മുക്കം, അഷ്റഫ് മേച്ചേരി, സുഹാസ് ചേപ്പാലി എന്നിവർ തിരഞ്ഞെടുപ്പുകൾ നിയന്ത്രിച്ചു.

സംഘടനയുടെ ‪‪2024-2025 വർഷത്തിലെ ഭരണ സമിതിയിലേക്ക് പ്രസിഡന്റ് ജബ്ബാർ കക്കാട്, ജ:സെക്രട്ടറി മുസ്തഫ നെല്ലിക്കാപറമ്പ് ട്രഷറർ ഫൈസൽ എ.കെ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
ഉമ്മർ മുക്കം, ഷാജു കെ.സി, അഷ്റഫ് മേച്ചേരി (രക്ഷാധികാരികൾ)
ഹർഷാദ് എം.ടി, സുബൈർ കാരശ്ശേരി (വൈ: പ്രസിഡൻ്റുമാർ) അഫീഫ് കക്കാട്, ഇസ്ഹാഖ് മാളിയേക്കൽ (ജോ: സെക്രട്ടറിമാർ) അബ്ദുൽ സലാം പേക്കാടൻ (ജോ:ട്രഷറർ) കൂടാതെ വിവിധ കൺവീനർമാരായി സാദിഖ് സി.കെ (ജീവകാരുണ്യം ) യതി മുഹമ്മദ് (സാംസ്കാരികം ) സുഹാസ് ചേപ്പാലി (ജന: കൺവീനർ) സി.ടി സഫറുള്ള (മീഡിയ) യൂസഫ് പി.പി ( പലിശരഹിതം)
ഹാറൂൺ കാരക്കുറ്റി,(സ്പോർട്സ് )
മുഹമ്മദ് കൊല്ലളത്തിൽ (വരിസംഖ്യ കോർഡിനേറ്റർ)
മനാഫ് കാരശ്ശേരി (മീറ്റിംഗ് കോ-ഓഡിനേറ്റർ)ഷമിം എൻ.കെ, ഷംസു കാരാട്ട്, മൻസൂർ കൊടിയത്തൂർ, ഷമിൽ കക്കാട്,(ഐ.ടി വിംഗ്) സപ്പോർട്ടിംഗ് കൺവീനർമാരായി അലി പേക്കാടൻ, അബ്ദുൽ നാസർ പുത്തൻ, സത്താർ കാവിൽ, ഫാറൂഖ് കക്കാട്
കൂടതെ മുപ്പത്തിരണ്ട് അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയും നിലവിൽ വന്നു.
തുടർന്ന് നടന്ന പ്രഥമ ഭാരവാഹി യോഗത്തിൽ ഭാവി പരിപാടികൾക്ക് തുടക്കം കുറിച്ചു. മാസ് റിയാദ് ഇരുപത്തിയഞ്ചാമത് വാർഷിക ആഘോഷം വിപുലമായി നടത്താനും, എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളിൽ വിജയികളായ മാസ് റിയാദ് കുടുംബത്തിലെ മുഴുവൻ കുട്ടികൾക്കും ആദരവ് നൽകാനും തീരുമാനിച്ചു.

spot_img

Related Articles

Latest news