ബിലീവേഴ്സ് ചര്‍ച്ചിന് പുതിയ അധ്യക്ഷന്‍; ഡോ. സാമുവല്‍ മാര്‍ തിയോഫിലിസ് എപ്പിസ്കോപ്പ ഇനി സഭയെ നയിക്കും; തീരുമാനം പ്രത്യേക സിനഡ് യോഗത്തില്‍

ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിന് പുതിയ അധ്യക്ഷന്‍. ഡോ. സാമുവല്‍ മാർ തിയോഫിലിസ് എപ്പിസ്കോപ്പയാണ് പുതിയ അധ്യക്ഷന്‍.നിലവില്‍ ബിലീവേഴ്സ് ഈസ്റ്റേണ്‍ ചർച്ച്‌ ചെന്നൈ അതിരൂപത ആർച്ച്‌ ബിഷപ്പാണ്. തിരുവല്ല സഭാ ആസ്ഥാനത്ത് ചേര്‍ന്ന സിനഡിലാണ് തീരുമാനം വന്നത്.

സഭാ അധ്യക്ഷനായിരുന്ന മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ വേര്‍പാടിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്തത്. യുഎസ് ഡാലസിലെ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ മേയ് എട്ടിന് മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്ത അന്തരിച്ചത്. ‌

ജൂണ്‍ 22ന് തിരുവല്ല കുറ്റപ്പുഴ സെന്റ് തോമസ് കത്തീഡ്രലിലാകും സ്ഥാനാരോഹണച്ചടങ്ങുകള്‍. ജോഷ്വാ മാര്‍ ബര്‍ണബാസ് എപ്പിസ്കോപ്പയെ സിനഡ് സെക്രട്ടറിയായും തിര‍ഞ്ഞെടുത്തു.

പത്തനംതിട്ടയില്‍ 1959 ഓഗസ്റ്റ് 27നാണു ജനനം. 17-ാം വയസ്സില്‍ സഭാപ്രവർത്തനം ആരംഭിച്ചു. കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തരേന്ത്യ എന്നിവിടങ്ങളില്‍ പ്രവർത്തിച്ചു. ദൈവശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്‌ഡിയും നേടിയിട്ടുണ്ട്.

spot_img

Related Articles

Latest news