ദോഹ: രാജ്യത്ത് ഡെലിവറി സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ബൈക്കുകള്‍ക്ക് 2022 നവംബര്‍ 15 മുതല്‍ പുതിയ സുരക്ഷാ നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് ഖത്തര്‍.
ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
പെര്‍മിറ്റ് നമ്ബര്‍ ബൈക്കുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കണം, ബൈക്ക് തൊഴിലുടമയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതായിരിക്കണം, വാഹനത്തിന്റെ ബാലന്‍സ് ഉറപ്പാക്കുന്നതിനായി ബൈക്കില്‍ സൈഡ് ജാക്ക് പിടിപ്പിച്ചിരിക്കണം തുടങ്ങിയവയാണ് ഡെലിവറി സേവനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ബൈക്കുകളില്‍ ഏര്‍പ്പെടുത്തുന്ന സുരക്ഷാ നിബന്ധനകള്‍
ഇവര്‍ക്ക് മോട്ടോര്‍ ബൈക്ക് ഓടിക്കുന്നതിനുള്ള ലൈസന്‍സ് നിര്‍ബന്ധമാണ്.
ഇവര്‍ എല്ലാ സുരക്ഷാ നിയമങ്ങളും പാലിക്കേണ്ടതാണ്.
ഇത്തരം വാഹനങ്ങളില്‍ ഓടിക്കുന്ന ആള്‍ക്ക് പുറമെ മാറ്റ് യാത്രികര്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയില്ല.