ഇനി യുഎഇ ദിർഹത്തിന്പുതിയ ചിഹ്നം. യുഎഇ സെൻട്രല്‍ ബാങ്കാണ് ദിർഹത്തിന് വരുത്തിയ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഇംഗ്ലീഷ് അക്ഷരമായ`ഡി’യില്‍ നിന്നുമാണ് പുതിയ ചിഹ്നം രൂപപ്പെടുത്തിയിരിക്കുന്നത്. ഡി അക്ഷരത്തിന് കുറുകെയായി പതാകയായി തോന്നിക്കുന്ന രണ്ട് വരകളുമുണ്ട്. ഈ വരകള്‍ രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ പ്രതിഫലിപ്പിക്കുന്നതാണ്.
അതേസമയം, കറൻസിയുടെ ഡിജിറ്റല്‍ പതിപ്പിന്റെ ലോഗോയിലും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ദിർഹത്തില്‍ രാജ്യത്തിന്റെ പതാകയുടെ നിറങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഒരു വൃത്താകൃതിയിലുള്ള രൂപവും ഉണ്ട്. ദേശീയ കറൻസിയുടെ ആഗോള വ്യാപ്തി വ്യക്തമാക്കും വിധത്തിലാണ് ലോഗോയിലെ ചിഹ്നങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ലോഗോ രൂപകല്‍പ്പനയില്‍ അറബിക് കാലിഗ്രഫിയിലെ ഘടകങ്ങളും പ്രകടമാണ്.