റമദാനില്‍ റിയാദ് മെട്രോക്കും ബസ് സര്‍വീസുകള്‍ക്കും പുതിയ സമയക്രമം; വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും റിയാദ് മെട്രോ രാത്രി 2 മണി വരെയും ബസുകള്‍ പുലര്‍ച്ചെ 3 മണി വരെയും സര്‍വീസ് നടത്തും, വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതൽ പുലർച്ചെ 3 വരെ

റിയാദ്: റമദാൻ മാസം ഇന്ന് ആരംഭിച്ചതോടെ പൊതു ഗതാഗത സംവിധാനങ്ങളുടെ പുതുക്കിയ സമയക്രമം പ്രഖ്യാപിച്ച്‌ റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട്.റിയാദ് മെട്രോയുടെയും പൊതു ഗതാഗത സർവീസ് നടത്തുന്ന ബസുകളുടെയും സമയക്രമത്തിലാണ് മാറ്റം വന്നിരിക്കുന്നത്.

വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും റിയാദ് മെട്രോ രാത്രി 2 മണി വരെയും ബസുകള്‍ പുലർച്ചെ 3 മണി വരെയും സർവീസ് നടത്തും. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മണിക്ക് ശേഷം മാത്രമേ റിയാദ് മെട്രോ സർവീസ് നടത്തൂ. ഇത് പുലർച്ചെ മൂന്ന് മണി വരെ തുടരുകയും ചെയ്യും. റമദാൻ മാസത്തില്‍ പൊതു ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്ന് അധികൃതർ അറിയിച്ചു.

spot_img

Related Articles

Latest news