ഭാരത് ബയോടെക്കിന്റെ പുതിയ വാക്‌സിനായ ഇന്‍കൊവാക്ക് (iNCOVACC) കൊവിന്‍ ആപ്പില്‍ എത്തി

ന്യൂഡല്‍ഹി: ചൈനയില്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ കൊറോണ വ്യാപനം രൂക്ഷമായതോടെ ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്.

വാക്‌സിന്‍ സ്വീകരിക്കാന്‍ അപേക്ഷിക്കുന്നവര്‍ കുത്തനെ ഉയര്‍ന്നുവെന്നാണ് ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. ജനസാന്ദ്രതയേറിയ പല നഗരങ്ങളിലും വാക്‌സിനുള്ള ആവശ്യം പത്തിരട്ടി വരെ വര്‍ധിച്ചിട്ടുണ്ട്. അന്താരാഷ്‌ട്ര യാത്രികര്‍ വരുന്നതിനാല്‍ വിമാനത്താവളങ്ങളില്‍ കൂടുതല്‍ പേരെ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഭാരത് ബയോടെക്കിന്റെ പുതിയ വാക്‌സിനായ ഇന്‍കൊവാക്ക് (iNCOVACC) ഇതിനിടെ കൊവിന്‍ ആപ്പില്‍ എത്തി. ശനിയാഴ്ച രാത്രി മുതലാണ് മൂക്കിലൂടെ നല്‍കുന്ന വാക്‌സിനായ iNCOVACC കൊവിന്‍ ആപ്പില്‍ വന്നുതുടങ്ങിയത്. അതേസമയം വാക്‌സിന്റെ നിരക്ക് ആപ്പില്‍ പരാമര്‍ശിക്കുന്നില്ല. അടുത്തയാഴ്ചയോടെ വാക്‌സിന്റെ വില കൊവിന്‍ ആപ്പില്‍ രേഖപ്പെടുത്തുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

അതേസമയം ചൈനയില്‍ ഇപ്പോഴും കൊറോണ വ്യാപനം രൂക്ഷമാകുകയാണ്. രാജ്യത്തെ കൊറോണ കേസുകള്‍ 100 ദശലക്ഷം കടക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. മരണസംഖ്യ ഒരു ദശലക്ഷത്തോളമായി ഉയരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. കൊറോണ കേസുകളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തലാക്കാനുള്ള തീരുമാനമാണ് ചൈനീസ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട പ്രസക്തമായ വിവരങ്ങള്‍ മാത്രമേ ചൈന ഇനി പങ്കുവയ്‌ക്കുകയുള്ളൂവെന്നാണ് വിവരം.

spot_img

Related Articles

Latest news