മഴനിയമം കളിച്ചു; ഒടുവില്‍ ന്യൂസിലന്‍ഡ്‌ ജയിച്ചു

മഴ നിയമം ആശങ്ക സൃഷ്ടിച്ച കളിയില്‍ ബംഗ്ലാദേശിനെ കീഴടക്കി ന്യൂസിലന്‍ഡ്. രണ്ടാം ട്വന്റി -20 ക്രിക്കറ്റിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 17.5 ഓവറില്‍ 173 റണ്‍ എടുത്തുനില്‍ക്കെ മഴയെത്തി.

പിന്നാലെ അമ്പയര്‍മാര്‍ ബംഗ്ലാദേശിന് ബാറ്റിങ് നല്‍കി. 16 ഓവറായി കളി ചുരുക്കുകയും ചെയ്തു. പക്ഷേ, വിജയലക്ഷ്യം അറിയിച്ചില്ല. ഡക് വര്‍ത് ലൂയിസ് മഴനിയമത്തിലെ കണക്കുകളാണ് അനിശ്ചിതത്വം സൃഷ്ടിച്ചത്. 148 റണ്‍ മതിയെന്നായിരുന്നു ആദ്യനിഗമനം. പക്ഷേ, സ്ഥിരീകരിച്ചിരുന്നില്ല.

എന്നാല്‍, ബംഗ്ലാദേശ് ബാറ്റിങ് തുടങ്ങി ഒമ്പതു പന്തുകള്‍ കഴിഞ്ഞ് അമ്പയര്‍മാര്‍ കളി നിര്‍ത്തി. മഴനിയമ പ്രകാരം വിജയലക്ഷ്യം 170 ആക്കി. 13 ഓവര്‍ പിന്നിട്ടപ്പോള്‍ ഇത് 171 ആയി ഉയര്‍ത്തി.

‘ക്രിക്കറ്റില്‍ ഒരുപാട് അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇത്തരത്തിലൊന്ന് ആദ്യമാണ്’ എന്നായിരുന്നു കമന്ററി ബോക്സിലിരുന്ന ന്യൂസിലന്‍ഡ് ബാറ്റ്സ്മാന്‍ റോസ് ടെയ്ലര്‍ പറഞ്ഞത്.

ഒടുവിൽ കളി 27 റണ്ണിന് ജയിച്ച്‌ ന്യൂസിലന്‍ഡ് മൂന്നു മത്സരപരമ്പര നേടി (2–0). സ്കോര്‍: ന്യൂസിലന്‍ഡ് 5-173 (17.5); ബംഗ്ലാദേശ് 7–142 (16)

spot_img

Related Articles

Latest news