പസഫിക്കിൽ ഭൂചലനം : ന്യൂസിലാന്റ് തീരത്ത് സുനാമി മുന്നറിയിപ്പ്

വെല്ലിങ്ടണ്‍ : പസഫിക് സമുദ്രത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂകമ്പം. ന്യൂസിലാന്റ് അടക്കമുള്ള രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ന്യൂ കാലെഡോണിയ രാജ്യത്തെ വാഓയില്‍ നിന്ന് 415 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പം അര്‍ധരാത്രിയോടെ ഉണ്ടായത്. അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേക്ക് രാക്ഷസത്തിരകള്‍ക്ക് സാധ്യതയുണ്ടെന്ന് സുനാമി വാണിംഗ് സെന്റര്‍ അറിയിച്ചു. ഫിജി, ന്യൂസിലാന്റ്, വാനുവാടു, ന്യൂ കാലെഡോണിയ എന്നീ രാജ്യങ്ങളിലെ കടല്‍ത്തീരങ്ങളില്‍ സുനാമി ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.

spot_img

Related Articles

Latest news