ന്യൂഡൽഹി: എസ്എന്‍സി ലാവ്ലിന് കേസില്‍ പിണറായി വിജയനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്കിയ ഹര്‍ജി പരിഗണിക്കുന്ന സുപ്രീം കോടതിയിലെ ബെഞ്ചിൽ മാറ്റം. ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റീസുമാരായ ഇന്ദിരാ ബാനര്‍ജി, കെ.എം. ജോസഫ് എന്നിവരെയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്.
ജസ്റ്റീസുമാരായ ഹേമന്ദ് ഗുപ്തക്കും രവീന്ദ്ര ഭട്ടിനും പകരമാണ് ഇത്. ചൊവ്വാഴ്ചയാണ് എസ്എൻസി ലാവ്ലിൻ കേസ് സുപ്രീം കോടതി ഇനി പരിഗണിക്കുന്നത്.