മഞ്ചേരി നഗരസഭയിലെ മുസ്ലീം ലീഗ് അംഗം തലാപ്പിൽ അബ്ദുൾ ജലീൽ (52) ആണ് മരിച്ചത്.ഇന്നലെ രാത്രി വാഹനം പാർക്ക് ചെയ്യുന്നതുമായ തർക്കത്തെ തുടർന്ന് പയ്യനാട് വെച്ചായിരുന്നു സംഭവം. ബൈക്കിൽ പിന്തുടർന്ന് എത്തിയ രണ്ട് പേരാണ് ആക്രമിച്ചത്. തലക്ക് ഗുരുതര പരിക്ക് പറ്റിയ അദ്ധേഹത്തെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
അതേ സമയം പ്രതികളിലൊരാളായ അബ്ദുൽ മജീദ് പോലീസ് കസ്റ്റയിലാണ്, മറ്റൊരു പ്രതിയായ ഷുഹൈബ് ഒളിവിലാണന്നാണ് അറിയാൻ കഴിയുന്നത്.