മാധ്യമ പ്രവർത്തകനെ വീട്ടിൽ കയറി അക്രമിച്ച ഗുണ്ടാസംഘത്തിനെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം. കെ ആർ എം യു.

 

താമരശ്ശേരി: ക്വട്ടേഷൻ – ലഹരി മാഫിയാ സംഘത്തിൻ്റെ പിന്തുണയോടെ താമരശ്ശേരിയിലെ മാധ്യമ പ്രവർത്തകൻ മജീദ് താമരശ്ശേരിയെ വീട്ടിൽക്കയറി ക്രൂരമായി മർദ്ദിച്ച ഗുണ്ടാസംഘത്തിനെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്ന രൂപത്തിൽ നടപടി സ്വീകരിക്കണമെന്ന് കേരളാ റിപ്പോർട്ടേഴ്സ് ആൻറ് മീഡിയാ പേർസൺസ് യൂനിയൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ഇരുപത്തി അഞ്ചോളം വരുന്ന ഗുണ്ടാസംഘം വീടുവളഞ്ഞ്.ഇതിൽപ്പെട്ട അഞ്ചു പേർ ചേർന്ന് മജീദിനെ ക്രൂരമായി മർദ്ദിക്കുകയും, ഭാര്യയേയും, മാതാവിനേയും ,കുട്ടികളേയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേരളാ റിപ്പോർട്ടേഴ്സ് ആൻറ് മീഡിയാ പേർസൺസ് യൂനിയൻ ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ലാ പ്രസിഡൻറ് റഫീഖ് തോട്ടുമുക്കം അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഫ്രാൻസിസ്, ലാൽ കുന്ദമംഗലം, മുഹമ്മദ് കക്കാട്, നിബിൻ, ഫൈസൽ കൊടിയത്തൂർ, ഹബീബി തിരുവമ്പാടി, രാമകൃഷ്ണൻ തുടങ്ങിയവർ
സംസാരിച്ചു.

spot_img

Related Articles

Latest news