അടുത്ത പത്ത് വർഷത്തിനുള്ളിൽ സൗദിയിൽ 6 ട്രില്യൺ ഡോളർ നിക്ഷേപം

2021 ജനുവരി 14
അൽ-ഉല : അടുത്ത പത്ത് വർഷത്തിനുള്ളിൽ 6 ട്രില്യൺ ഡോളർ നിക്ഷേപം രാജ്യത്തുണ്ടാകുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അവകാശപ്പെട്ടു. പുതിയ പദ്ധതികളിൽ 3 ട്രില്യൺ ഡോളർ നിക്ഷേപം ഉൾപ്പെടെയാണിത്. ലോക സാമ്പത്തിക ഫോറം സംഘടിപ്പിച്ച സൗദി അറേബ്യയെ സംബന്ധിച്ച തന്ത്ര പ്രധാനമായ വിഷയങ്ങളെക്കുറിച്ചുള്ള വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തോടൊപ്പം ഉപപ്രധാനമന്ത്രി, പ്രതിരോധമന്ത്രി എന്നിവരും പങ്കെടുത്തു. 28 മേഖലകളെയും 36 രാജ്യങ്ങളെയും പ്രതിനിധീകരിച്ച് 160 ൽ അധികം സ്വാധീനമുള്ള അന്താരാഷ്ട്ര നേതാക്കളും ബിസിനസ്സ് രംഗത്തെ പ്രമുഖരും പങ്കെടുത്തു.
സൗദി അറേബ്യയിലെ പ്രധാന നിക്ഷേപ അവസരങ്ങളെക്കുറിച്ച് കിരീടാവകാശി യോഗത്തിൽ വിശദീകരിച്ചു. സൗദി വിഷൻ 2030 നൽകുന്ന അവസരങ്ങളുടെ ചട്ടക്കൂടിനുള്ളിലാവും പുതിയ വളർച്ചാ മേഖലകൾ സ്ഥാപിക്കുക.
ഈ വമ്പിച്ച സാമ്പത്തിക പദ്ധതിയുടെ 85% പൊതു നിക്ഷേപ ഫണ്ടും (PIF) സൗദി സ്വകാര്യമേഖലയും ചേർന്ന് ധനസഹായം നൽകുമെന്ന് പ്രിൻസ് മുഹമ്മദ് സൂചിപ്പിച്ചു, ബാക്കിയുള്ളത് ജിസിസി രാജ്യങ്ങളിൽ നിന്നും ഉൾപ്പെടെ ലോകത്തെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വിദേശ മൂലധനത്തെ സ്വീകരിക്കുന്നതിലൂടെ ആയിരിക്കും. പുനരുപയോഗ ഊർജ്ജമേഖലയിൽ മുൻ‌നിരയിലുള്ള രാജ്യമാകാനുള്ള രാജ്യത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും നാലാമത്തെ വ്യാവസായിക വിപ്ലവം, ടൂറിസം, ഗതാഗതം, വിനോദം, കായികം എന്നിവയെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
ആസ്തിയും നേട്ടങ്ങളും അടിസ്ഥാനമാക്കി അറിവും സാങ്കേതികവിദ്യയും കൈമാറുന്നതിലും പ്രാദേശികവൽക്കരിക്കുന്നതിലും രാജ്യത്തിനുള്ളിലെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിലും കൂടുതൽ സംഭാവനകൾ നൽകുന്ന പങ്കാളികളെ അദ്ധേഹം അഭിനന്ദിച്ചു.
വിഷൻ 2030 പ്രഖ്യാപിച്ചതിനുശേഷം രാജ്യം കൈവരിച്ച നേട്ടങ്ങൾ അവലോകനം ചെയ്തു.
എണ്ണ ഇതര വരുമാനം ഇരട്ടിയാക്കുക, തൊഴിൽ വിപണിയിൽ സ്ത്രീകളെ ശാക്തീകരിക്കുക, ബിസിനസ് അന്തരീക്ഷത്തിൽ മത്സരശേഷി ഉയർത്തുക. പി.ഐ.എഫിന്റെ പങ്ക് ശക്തിപ്പെടുത്തുക, പരിസ്ഥിതി സംരക്ഷണത്തിൽ വരുത്തിയ സുപ്രധാന പുരോഗതി, സർക്കുലർ കാർബൺ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള രാജ്യത്തിന്റെ മുൻകൈ എന്നിവയും അദ്ദേഹം അവലോകനം ചെയ്തു.
വിഷൻ 2030 അനുസരിച്ച് രാജ്യത്തിന്റെ മുൻ നേട്ടങ്ങൾ കഴിഞ്ഞ നാല് വർഷങ്ങളിൽ ദ്രുതഗതിയിലുള്ള പരിവർത്തനത്തിന്റെയും പരിഷ്കാരങ്ങളുടെയും ചട്ടക്കൂടിനുള്ളിൽ വന്നതാണെന്നും അടുത്ത പത്തുവർഷത്തിനുള്ളിൽ ഈ പരിഷ്കാരങ്ങൾ ഇരട്ടിയാകുമെന്നും കിരീടാവകാശി പ്രത്യാശിച്ചു.
വികസനം പ്രോത്സാഹിപ്പിക്കുക, പ്രദേശത്തിന്റെ സ്ഥിരതയെ പിന്തുണയ്ക്കുക, ഊർജ്ജ വിതരണ വിപണിയെ സംരക്ഷിക്കുക, മേഖലയുടെ താൽപ്പര്യത്തിൽ ആ പങ്ക് തുടരുന്നതിന് ഊന്നൽ നൽകുക, സുരക്ഷയും സമാധാനവും സ്ഥാപിക്കുക, സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുക എന്നീ ചട്ടക്കൂടുകളിൽ രാജ്യം വഹിച്ച പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു.
മീഡിയ വിങ്സ് , റിയാദ്
spot_img

Related Articles

Latest news