സർകോസിക്ക് മൂന്ന് വർഷം തടവു ശിക്ഷ

പാരീസ് : അഴിമതി, സ്വജനപക്ഷപാത കേസിൽ മുൻ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സർകോസിക്ക് ജയിൽ ശിക്ഷ. മൂന്ന് വർഷത്തേക്കായിരുന്നു ശിക്ഷിച്ചതെങ്കിലും രണ്ടു വർഷത്തെ ഇളവ് അനുവദിച്ചു. ഒരു വർഷം അദ്ദേഹം വീട്ടു തടങ്കലിൽ കഴിയേണ്ടി വരും .

2007 മുതൽ 2012 വരെയുള്ള കാലയളവിൽ ആയിരുന്നു സർകോസി പ്രസിഡന്റ് ആയിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഒരു സീനിയർ മജിസ്‌ട്രേറ്റിന്റെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നതാണ് സർക്കോസിക്ക് എതിരെയുള്ള ആരോപണം. 2014 ൽ ആണ് ഇത്തരം ഒരു ആരോപണം സർക്കോസിക്കെതിരെ ഉയരുന്നത് .ഈ കേസിൽ പങ്കാളികളായ അദ്ദേഹത്തിന്റെ അഭിഭാഷകനെയും മജിസ്‌ട്രേറ്റിനെയും കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷ വിധിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news