കണ്ണൂർ: കണ്ണൂർ ജില്ലയിൽ നാളെ മുതൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചേക്കുമെന്ന് ജില്ലാ കളക്ടർ ടി വി സുഭാഷ് ഐ.എഎസ്. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു കളക്ടർ പ്രഖ്യാപനം അറിയിച്ചത്. എല്ലാതരം ചടങ്ങുകൾക്കും നിയന്ത്രണം കൊണ്ടുവരുമെന്നും, വലിയ ഷോപ്പിങ്ങ് മാളുകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ബീച്ചുകൾ തുടങ്ങിയവിടങ്ങളിൽ സമയ നിയന്ത്രണം കൊണ്ടുവരുമെന്നും ഫേസ്ബുക്ക് പേജിലൂടെ കളക്ടർ അറിയിച്ചു.