നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: സർക്കാറിന്റെ ദുർഭരണത്തിനും, വർഗീയ ധ്രുവീകരണത്തിനും ജനങ്ങൾ നൽകിയ തിരിച്ചടി, റിയാദ് ഒഐസിസി

റിയാദ്: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയ തിളക്കം പിണറായി സർക്കാറിന്റെ ദുർഭരണത്തിനും, വർഗീയ ധ്രുവീകരണത്തിനും ജനങ്ങൾ നൽകിയ തിരിച്ചടിയെന്ന് റിയാദ് ഒഐസിസി. മണ്ഡലത്തിൽ ഭരണ നേട്ടങ്ങൾ ഒന്നും പറയാൻ ഇല്ലാത്തത് കൊണ്ട് ആദ്യം മുതൽ അവസാനം വരെ ബുദ്ധിജീവികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില സാംസ്കാരിക പ്രവർത്തകരായ സൈബർ പോരാളികളും ഇടതുപക്ഷ നേതാക്കളും ദിവസങ്ങളോളം വർഗീയ ധ്രുവീകരണങ്ങൾ നടത്തിയിട്ടും മതേതര ജനത യുഡിഎഫിന് നൽകിയ സ്വീകാര്യതയാണ് ഈ തിളക്കമാർന്ന വിജയമെന്നും, അതോടൊപ്പം എൽഡിഎഫിന്റെ ഈ പരാജയം വരാനിരിക്കുന്ന നിയമാസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ടെസ്റ്റ് ഡോസ് മാത്രമാണന്നും റിയാദ് ഒഐസിസി.

ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിനായി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ നേതൃത്വത്തിൽ റിയാദിലെ പ്രധാന ഭാരവാഹികളടക്കം ആഴ്ചകളോളം മണ്ഡലത്തിലുടനീളം സ്ഥാനാർത്ഥിയുടെ വിജയത്തിനായി വിവിധ കൺവെൻഷനുകളും, ഭവന സന്ദർശനങ്ങൾ നടത്തിയും ചിട്ടയോടെയുള്ള പ്രവർത്തനം നടത്തിയിരുന്നു. അതുകൊണ്ട് യുഡിഎഫ് നേതാക്കളും പ്രവർത്തകരും ഒറ്റക്കെട്ടായി മുന്നോട്ട് പോയാൽ വരാനിരിക്കുന്ന ത്രിതല പഞ്ചായത്തുകളിലേക്കും, 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ചരിത്ര വിജയം ഉണ്ടാക്കാൻ സാധിക്കുമെന്നും റിയാദ് ഒഐസിസി വാർത്താകുറിപ്പിൽ അറീയിച്ചു.

spot_img

Related Articles

Latest news