നിലമ്പൂര്‍/റിയാദ് : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റിയുടെ കീഴില്‍ പ്രവര്‍ത്തനം സജീവമാക്കി.നാട്ടിലുള്ള ഒ.ഐ.സി.സി പ്രവര്‍ത്തകരെ അണിനിരത്തി വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചാരണത്തിന് നിലമ്പൂരില്‍ തുടക്കം കുറിച്ചു.അതോടൊപ്പം ഈ മാസം പതിനൊന്നിന്ന് വിപുലമായ കൺവെൻഷനുകൾ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.
റിയാദ് ഒ.ഐ.സി.സി റീജിനൽ പ്രസിഡണ്ട് സലിം കളക്കര അധ്യക്ഷത വഹിച്ച യോഗം വണ്ടൂര്‍ എം.എല്‍.എയും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
സൗദി ഒഐസിസിയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എ സലിം, സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡണ്ട് അമീര്‍ പട്ടണത്ത്, ജനറൽ സെക്രട്ടറി സക്കീർ ധാനത്ത്, ഗ്ലോബൽ കമ്മിറ്റി അംഗം റഷീദ് കൊളത്തറ, മുന്‍ പ്രവാസിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ ടി.കെ അഷ്റഫ് പൊന്നാനി, എറണാകുളം ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് അലി ആലുവ, എറണാകുളം ജില്ല ജനറല്‍ സെക്രട്ടറി അജീഷ് ചെറുവട്ടൂര്‍, പാലക്കാട് ജില്ല ഒഐസിസി ജനറല്‍ സെക്രട്ടറി റഫീക്ക് പട്ടാമ്പി, മലപ്പുറം ജില്ല ഒഐസിസി ജനറല്‍ സെക്രട്ടറി ജംഷീര്‍ തൂവൂര്, ട്രഷറര്‍ സാദിക്ക് വടപ്പുറം, മുന്‍ ഒഐസിസി മലപ്പുറം ജില്ല പ്രസിഡണ്ട് ജിബിന്‍ അരിക്കോട്,സൈയ്ത് നെയ്തല്ലൂർ, അലി ചെറുവത്തൂർ തുടങ്ങി നിരവധി ഒഐസിസി പ്രവര്‍ത്തകര്‍ പങ്കെടുത്തു.