റിയാദിലെ നിലമ്പൂർ നിവാസികളുടെ കൂട്ടായ്മയായ നിലമ്പൂർ പ്രവാസി സംഘടന നിർധനരായ രണ്ട് രോഗികൾക്ക് ചികിത്സ ധനസഹായം വിതരണം ചെയ്തു..
നിലമ്പൂർ പിഡബ്ലിയുഡി റസ്റ്റ് ഹൗസിൽ വെച്ച് നടന്ന ചടങ്ങ് ജോയിന്റ് സെക്രട്ടറി ഉനൈസ് ഉദ്ഘാടനം ചെയ്തു. സംഘടന ഭാരവാഹികളായ സജി സമീർ, റസാക്ക് അറക്കൽ എന്നിവർ ഫണ്ട് കൈമാറി. നജീബ് കുപ്പായം, ശിഹാബ് മേലേതിൽ എന്നിവർ ഏറ്റുവാങ്ങി.
റഷീദ് മേലേതിൽ, ഷൗക്കത്ത് യുപി, ഹിദായത്ത് ചുള്ളിയിൽ, ഷാനവാസ് പട്ടിക്കാടൻ, ഉനൈസ്, അൻവർ പാറമ്മൽ, നൗഷാദ് മൂത്തേടത്ത് എന്നിവർ സംസാരിച്ചു.

