നിലമ്പൂർ പ്രവാസി സംഘടന വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു..

സൗദി അറേബ്യയിലെ റിയാദിൽ ജോലി ചെയ്യുന്ന നിലമ്പൂർ നിവാസികളുടെ കൂട്ടായ്മയായ നിലമ്പൂർ പ്രവാസി സംഘടനയുടെ നിലവിലുള്ള അംഗങ്ങളുടെയും മുൻ അംഗങ്ങളുടെയും മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു.

പത്താം ക്ലാസ്, പ്ലസ് ടു, പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് ലഭിച്ച പ്രവാസി സംഘടന വൈസ് പ്രസിഡന്റ്മൻസൂർ ബാബുവിന്റെ മകൾ മഹറിൻ മൻസൂർ, കോവിലകത്തമുറി സ്വദേശിയായ ആകാശ് എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.

കൂടാതെ നിലമ്പൂർ ചന്തക്കുന്നിലെ നിർധന കുടുംബാംഗമായ ക്യാൻസർ രോഗിക്കുള്ള ചികിത്സ ധനസാഹയവും കൈമാറി.

നിലമ്പൂർ യൂണിയൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് അഷ്‌റഫ്‌ പരുത്തിക്കുന്നൻ അദ്ധ്യക്ഷത വഹിച്ചു. ആർദ്രം ഹെൽത്ത് മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോക്ടർ പ്രവീണ ഉദ്ഘാടനം നിർവഹിച്ചു. നിർധന രോഗിക്കുള്ള ചികിത്സ ധനസഹായം ജീവകാരുണ്യ കൺവീനർ റിയാദ് പീവി കൈമാറി.

ചടങ്ങിൽ റഷീദ് മേലേതിൽ, ഷംസീർ വരിക്കോടൻ, ഷാനവാസ് പട്ടിക്കാടൻ എന്നിവർ സംസാരിച്ചു. ഹിദായത്ത് ചുള്ളിയിൽ സ്വാഗതവും അബ്ദുൽ റസാക്ക് മൈത്രി നന്ദിയും പറഞ്ഞു.

ആന്റണി സെബാസ്റ്റ്യൻ, ടിപി മുഹമ്മദ്‌, നൗഷാദ് മൂത്തേടത്ത്, വഹാബ്, അൻവർ പാറമ്മൽ, ആസാദ് കരിമ്പനക്കൽ, ഷബീറലി മാടാല, കുഞ്ഞുമുഹമ്മദ് അയ്യാർപൊയിൽ എന്നിവർ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ കൈമാറി.

spot_img

Related Articles

Latest news