ആര്യാടൻ ഷൗക്കത്തിന് സീറ്റില്ല; നിലമ്പൂരിൽ വി വി പ്രകാശ് യുഡിഎഫ് സ്ഥാനാർഥി

മലപ്പുറം: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് നിലമ്പൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി വി പ്രകാശ് നിലമ്പൂരിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന ആര്യാടൻ മുഹമ്മദിൻ്റെ മകൻ ആര്യാടൻ ഷൗക്കത്തിൻ്റെ പേരുൾപ്പെടെ മണ്ഡലത്തിൽ പരിഗണിച്ചിരുന്നെങ്കിലും അവസാന ഘട്ടത്തിൽ വി വി പ്രകാശിനെ സ്ഥാനാർഥിയാക്കുകയായിരുന്നു.

 

2016 ൽ നിലമ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടിയ ആര്യാടൻ ഷൗക്കത്ത് എൽഡിഎഫിലെ പി വി അൻവറിനോടു പരാജയപ്പെടുകയായിരുന്നു. ഇത്തവണ നിലമ്പൂരിനായി ശക്തമായ ചരടുവലിയാണ് ആര്യാടൻ ഷൗക്കത്തും വി വി പ്രകാശും നടത്തിയത്. അവസാന ഘട്ടത്തിൽ ഇരുവരെയും ഒഴിവാക്കി ടി സിദ്ദിഖിനെയും കോൺഗ്രസ് നിലമ്പൂരിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ ഒടുവിൽ വി വി പ്രകാശിനു തന്നെ നറുക്ക് വീഴുകയായിരുന്നു.

 

കഴിഞ്ഞ തവണ പതിനായിരത്തിൽ കൂടുതൽ വോട്ടുകൾക്കാണ് മണ്ഡലം കോൺഗ്രസിനു നഷ്ടമായത്. ഇത്തവണ

 

മുൻ വർഷത്തേക്കാൾ കൂടുതൽ പ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമാണ് ഇടതുമുന്നണി. സിറ്റിങ് എംഎൽഎ കൂടിയായ പി വി അൻവറാണ് ഇടതു സ്ഥാനാർഥിയായി വീണ്ടും മത്സരിക്കുന്നത്.

spot_img

Related Articles

Latest news