നിമിഷ പ്രിയയുടെ വധശിക്ഷ ശരിവെച്ച് യെമൻ അപ്പീൽ കോടതി.

യെമന്‍ ജയില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ചു. സനയിലെ അപ്പീല്‍ കോടതിയാണ് വധശിക്ഷ ശരിവെച്ചത്.
ഇനി നിമിഷ പ്രിയക്ക് അപ്പീല്‍ നല്‍കാനാവില്ല. അതേസമയം അപ്പീല്‍ കോടതിയുടെ വിധി സുപ്രീം കോടതിക്ക് പുനപരിശോധിക്കാം.

2017 ജൂലൈ 25 ന് യെമന്‍ പൗരനായ തലാല്‍ അബ്ദു മഹദിയെ കൊലപ്പെടുത്തി മൃതദേഹം വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്ന കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇന്ത്യന്‍ എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് നിമിഷ പ്രിയ അപ്പീല്‍ കോടതിയെ സമീപിച്ചത്.

യമനില്‍ നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന തലാല്‍ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂരപീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിമിഷ പ്രിയയുടെ വാദം. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും നാട്ടുകാരും സനായിലെ കോടതിക്ക് മുന്നില്‍ തടിച്ചുകൂടിയിരുന്നു.

സ്ത്രിയെന്ന പരിഗണനയ്ക്ക് പുറമെ ആറുവയസ്സുള്ള കുട്ടിയും വൃദ്ധയായ മാതാവും ഉള്ള കാര്യം പരിഗണിക്കണമെന്നാണ് നിമിഷയുടെ അഭിഭാഷകന്‍ പ്രധാനമായും അപ്പീല്‍ കോടതിയില്‍ വാദിച്ചിരുന്നത്.

spot_img

Related Articles

Latest news