സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷ മാറ്റില്ലെന്ന് കേരളം

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷ മാറ്റില്ലെന്ന് കേരളം. ഇത് സംബന്ധിച്ച നിലപാട് സുപ്രീം കോടതിയെ നാളെ അറിയിക്കും. സെപ്റ്റംബർ ആറ് മുതൽ പതിനാറ് വരെ പ്ലസ് വൺ പരീക്ഷ നടത്താനാണ് തീരുമാനമെന്നും കേരളം അറിയിക്കും.

പരീക്ഷ നടത്തിപ്പിൽ കേരളം നാളെ നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, ജൂലൈ 31 ഓടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ സുപ്രീം കോടതിയിൽ അറിയിച്ചു. പരീക്ഷാ ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 15നും സെപ്റ്റംബർ 15നും മധ്യേ എഴുത്തു പരീക്ഷ നടത്തും. മൂല്യ നിർണയ പദ്ധതിയിൽ ഭേദഗതി കൊണ്ടുവന്നതും സിബിഎസ്ഇ സുപ്രീം കോടതിയെ അറിയിച്ചു.

 

Media wings:

spot_img

Related Articles

Latest news