സര്‍ക്കാരോ സര്‍ക്കാരിന്റെ ഏതെങ്കിലും വകുപ്പോ ഒരു കരാറിലും ഒപ്പിട്ടിട്ടില്ല

മത്സ്യത്തൊഴിലാളികള്‍ക്ക് മുഖ്യമന്ത്രിയുടെ വാക്ക്

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ആഴക്കടല്‍ മത്സ്യബന്ധവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദേഹം.

സംസ്ഥാന സര്‍ക്കാരോ സര്‍ക്കാരിന്റെ ഏതെങ്കിലും വകുപ്പോ ഒരു കരാറിലും ഒപ്പിട്ടിട്ടില്ല. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഒരു പൊതുമേഖലാ സ്ഥാപനമാണ്. ഏതെങ്കിലും സ്ഥാപനങ്ങള്‍ അത്തരത്തില്‍ ഒപ്പിട്ടിട്ടുണ്ടെങ്കില്‍ പിന്നീടാണ് അത് സര്‍ക്കാരിന്റെ പരിഗണനയില്‍ വരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മത്സ്യമേഖലയില്‍ കൃത്യമായ നയം രൂപീകരിച്ചിട്ടുണ്ട്. അത് നടപ്പാക്കുന്ന സര്‍ക്കാരാണിത്. ഏതെങ്കിലും തരത്തിലുള്ള കുപ്രചരണങ്ങള്‍ നടത്തി മത്സ്യത്തൊഴിലാളികളുടെ മനസിനെ സര്‍ക്കാരിന് എതിരാക്കി തിരിച്ചുവിടാമെന്ന വ്യാമോഹം നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news