കുട്ടികളുടെ സൈന്യമാണ് , അവര്‍ക്ക് ഇന്ത്യയുമായി യുദ്ധം ചെയ്യാനുള്ള ധൈര്യമൊന്നുമില്ല ; ഭയന്നോടിയ സൈന്യത്തെ പരിഹസിച്ച്‌ ചൈനക്കാര്‍

ബെയ്ജിംഗ് : അരുണാചല്‍ പ്രദേശിലെ തവാങ്ങില്‍ തിരിച്ചടി നേരിട്ടതോടെ ചൈനീസ് സര്‍ക്കാരിന് സ്വന്തം ജനങ്ങളുടെ എതിര്‍പ്പ് നേരിടേണ്ടി വരുന്നതായി റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സൈന്യവും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തമ്മില്‍ തവാങ്ങില്‍ നടന്ന സംഭവം ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഇക്കാരണത്താല്‍ തന്നെ ചൈനയിലെ ജനങ്ങള്‍ക്ക് ഇവിടെ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വളരെ കുറവാണ്. ഇന്റര്‍നെറ്റില്‍ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ കുറ്റപ്പെടുത്തുന്നതും ഷിജിന്‍പിംഗ് സര്‍ക്കാരിനെയാണ്.

ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുമതി ആവശ്യമാണെന്ന് വിവോ പോലുള്ള ചൈനീസ് മാദ്ധ്യമ സൈറ്റുകളില്‍ ആളുകള്‍ പറയുന്നു. അതുകൊണ്ടാണ് അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ വിദേശ മാദ്ധ്യമങ്ങളെ ആശ്രയിക്കേണ്ടി വരുന്നത്.

അതിര്‍ത്തി തര്‍ക്കങ്ങളേക്കാള്‍ ചൈനീസ് പൗരന്മാര്‍ രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നങ്ങളിലാണ് കൂടുതല്‍ ആശങ്കപ്പെടുന്നത്. ഇന്ത്യ അനാവശ്യമായി യുദ്ധം ചെയ്യുന്ന രാജ്യമല്ലെന്ന് അവര്‍ക്കറിയാം. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ വേഗത്തിലുള്ള സാമ്ബത്തിക വളര്‍ച്ചാ നിരക്കിലാണ് ഇന്ത്യ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ചൈനീസ് പൗരന്മാര്‍ പറയുന്നു.

പ്രസിഡന്റ് ഷി ജിന്‍പിംഗിനെ പരിഹസിച്ചുകൊണ്ട്, ചൈനീസ് മാദ്ധ്യമങ്ങള്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുന്നുവെന്നും “നേതാവേ, ഞങ്ങള്‍ക്ക് ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയുമോ? ഞങ്ങള്‍ അത് എങ്ങനെ റിപ്പോര്‍ട്ട് ചെയ്യണം ?” എന്നും ചിലര്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചോദിക്കുന്നുണ്ട്.

കഴിഞ്ഞ തവണ ഗാല്‍വന്‍ താഴ്‌വരയില്‍ നടന്ന ഏറ്റുമുട്ടലിനെക്കുറിച്ച്‌ രാജ്യത്തെ അറിയിക്കാന്‍ ചൈന കാലതാമസം വരുത്തിയതായും ഉപയോക്താക്കള്‍ പറഞ്ഞു. ചൈനയിലെ ജനങ്ങള്‍ ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ചോദ്യം ചെയ്യുകയാണ് ഇപ്പോള്‍.

ചില ചൈനക്കാര്‍ ചൈനയുടെ പിഎല്‍എയെ ‘കുട്ടികളുടെ സൈന്യം’ എന്ന് വിശേഷിപ്പിച്ചു, അവര്‍ക്ക് ഇന്ത്യയുമായി യുദ്ധം ചെയ്യാനുള്ള ധൈര്യമില്ലെന്നും, അവര്‍ അവരുടെ കുടുംബത്തെ പരിപാലിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ചൈനക്കാര്‍ പറയുന്നു

spot_img

Related Articles

Latest news