വാക്സിനെടുത്ത ശേഷം 2021 ഏപ്രില്‍ – മെയ് മാസങ്ങളില്‍ കോവിഡ് ബാധിച്ച ആരും മരിച്ചിട്ടില്ലെന്ന് ഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ന്റെ പഠനം. കോവിഡ് രണ്ടാം തരംഗത്തിനിടയിലെ ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷനുകളെപ്പറ്റി നടത്തിയ ആദ്യ ജിനോമിക് സ്റ്റഡിയിലാണ് ഇക്കാര്യം വ്യക്തമായത്.
വാക്സിന് എടുത്തവരില്‍ ഒരാള്‍ക്ക് പോലും ഗുരുതരമായ രോഗബാധ ഉണ്ടായില്ല. എന്നാല്‍ മിക്കവര്‍ക്കും അഞ്ച് മുതല്‍ ഏഴ് ദിവസം വരെ കടുത്ത പനി ഉണ്ടായി. മറ്റു രോഗങ്ങള്‍ ഇല്ലാത്തവരെയാണ് പഠനവിധേയരാക്കിയത്.
Media wings: