റിയാദ് : സൗദി അറേബ്യയില്‍ കര്‍ഫ്യൂ നടപ്പാക്കില്ലെന്നും അത് സംബന്ധിച്ച പ്രചാരണങ്ങള്‍ ശരിയല്ലെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വ്യക്തമാക്കി.
കര്‍ഫ്യൂ അടക്കമുള്ള കോവിഡിന്റെ ആദ്യഘട്ട നടപടികളിലേക്ക് രാജ്യം മടങ്ങിപ്പോകില്ല. കാരണം വാക്‌സിനേഷനുകളിലൂടെയും ബൂസ്റ്റര്‍ ഡോസിലൂടെയും സാമൂഹിക പ്രതിരോധ ശേഷി കൈവരിച്ചിരിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ കഴിയുന്നവരും മരിച്ചവരുമെല്ലാം വാക്‌സിനുകള്‍ പൂര്‍ത്തിയാക്കാത്തവരാണ്.
ബൂസ്റ്റര്‍ ഡോസുകള്‍ എടുത്തവര്‍ പൂര്‍ണമായും പ്രതിരോധ ശേഷി നേടിയിട്ടുണ്ട്. അതിനാല്‍ രോഗവ്യാപനം തടയാന്‍ എല്ലാവരും വാക്‌സിനുകള്‍ പൂര്‍ത്തിയാക്കണം.
ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ഫൈസര്‍, മോഡേര്‍നാ എന്നീ വാക്‌സിനുകള്‍ മാത്രമാണ് രാജ്യത്ത് ഉപയോഗിക്കുന്നത്. വാക്‌സിന്‍ ക്ഷാമം രാജ്യത്തില്ലെന്നും അദ്ദേഹം പറഞ്ഞു. റൊട്ടാനാ ഖലീജിയ ചാനലുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.