ടി.പി.ആർ നിയന്ത്രിക്കുന്നതിൽ പ്രതീക്ഷിച്ച പുരോഗതി ഇല്ല : മുഖ്യമന്ത്രി

ടി.പി.ആർ നിയന്ത്രിക്കുന്നതിൽ പ്രതീക്ഷിച്ച പുരോഗതി ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ടി.പി.ആർ 18 ശതമാനത്തിൽ കൂടിയ 80 തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ നടപ്പിലാക്കും. 12-18 ശതമാനം ടി.പി.ആർ ഉള്ള 316 പ്രദേശങ്ങളിൽ ലോക്ഡൗണും 6-12 ശതമാനം ടി.പി.ആർ ഉള്ള 475 തദ്ദേശസ്ഥാപനങ്ങളിൽ ഭാഗിക നിയന്ത്രണവും ഉണ്ടാകും.

ടി.പി.ആർ ആറു ശതമാനത്തിൽ താഴെയുള്ള 165 പ്രദേശങ്ങളിൽ സാധാരണ നില. 6-12 ശതമാനം ടി.പി.ആർ ഉള്ള ബി കാറ്റഗറി മേഖലകളിൽ ഓട്ടോറിക്ഷകൾ ഓടാം.

 

അതേ സമയം, കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകും. മൃതദേഹങ്ങൾ ഒരു മണിക്കൂർ വീട്ടിൽവയ്ക്കാം; ബന്ധുക്കൾക്ക് കാണാനും പരിമിതമായ തോതിൽ മതാചാരങ്ങൾക്കും അനുമതി.

 

ജപ്തി നടപടികൾ നിർത്തിവെക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

spot_img

Related Articles

Latest news