പൂരം വെടിക്കെട്ട് ഉപേക്ഷിച്ചു, വെടിമരുന്നുകള്‍ കത്തിച്ചു കളയും

തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടമുണ്ടായ സാഹചര്യത്തില്‍ തിരുവമ്പാടിയും പാറമേക്കാവും വെടിക്കെട്ട് ഉപേക്ഷിച്ചു. തിരുവമ്പാടി ദേവസ്വം അംഗങ്ങളായ രണ്ട് പേര്‍ മരിച്ചത് അടക്കമുള്ള സാഹചര്യങ്ങള്‍ പരിഗണിച്ചാണ് വെടിക്കെട്ട് ഉപേക്ഷിച്ചത്.

കളക്ടറും പെസോ അധികൃതരും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരു ദേവസ്വങ്ങളും വെടിക്കെട്ട് വേണ്ടെന്ന തീരുമാനമെടുത്തത്.

അപകടം നടക്കുന്നതിന് മുമ്പ് തന്നെ നിറച്ചു കഴിഞ്ഞ വെടിമരുന്നുകള്‍ നി​ര്‍​വീ​ര്യ​മാ​ക്കാ​ന്‍ സാ​ധി​ക്കി​ല്ല എ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്ന്, ആ​ഘോ​ഷ​മാ​യ വെ​ടി​ക്കെ​ട്ടൊ​ഴി​വാ​ക്കി ഇ​വ പൊ​ട്ടി​ച്ചു ക​ള​യാ​നും തീ​രു​മാ​ന​മാ​യി. മറ്റു ചടങ്ങുകളുടെ കാര്യത്തില്‍ തീരുമാനം വന്നിട്ടില്ല.

spot_img

Related Articles

Latest news