ദേശീയ ആരോഗ്യ ഐ ഡി കാര്‍ഡ്: സൗജന്യ ചികിത്സ ലഭിക്കുമെന്ന പ്രചാരണം തെറ്റ്

ദേശീയ ആരോഗ്യ ഐ ഡി കാര്‍ഡുണ്ടെങ്കില്‍ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ സൗജന്യ ചികിത്സ ലഭിക്കുമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്ന് സംസ്ഥാന ആരോഗ്യ ഏജന്‍സി (എസ്എച്ച്എ) അറിയിച്ചു.

രാജ്യത്തെ ഓരോ വ്യക്തിയുടെയും ആരോഗ്യ ചരിത്രം, പരിശോധനാ ഫലങ്ങള്‍, രോഗനിര്‍ണയം, ചികിത്സാ വിവരങ്ങള്‍ തുടങ്ങിയ രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിച്ച് ഇലക്ട്രോണിക്‌സ് സംവിധാനത്തില്‍ സൂക്ഷിക്കുകയാണ് ദേശീയ ആരോഗ്യ ഐ ഡി കാര്‍ഡിന്റെ ഉദ്ദേശ്യം. പൗരന്മാരുടെ അനാവശ്യ ചികിത്സാ പരിശോധനകള്‍ ഒഴിവാക്കാനാവുന്നു എന്നതാണ് ഇതിന്റെ നേട്ടം. ഇതുവഴി സൗജന്യ ചികിത്സ ലഭിക്കുമെന്നുള്ള വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

2018-19 വര്‍ഷം രാഷ്ട്രീയ സ്വാസ്ഥ്യ ഭീമായോജന (ആര്‍എസ്ബിവൈ) ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കിയവര്‍, ആരോഗ്യ ഇന്‍ഷുറന്‍സ് ഗുണഭോക്താവാണെന്ന് കാണിച്ച് പ്രധാനമന്ത്രിയുടെ കാര്യാലയത്തില്‍ നിന്നും കത്ത് ലഭിച്ചവര്‍, 2011 ലെ ജാതി സെന്‍സസ് (എസ്ഇസിസി) പ്രകാരം അര്‍ഹരായവര്‍ എന്നിവര്‍ക്കാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.

ഇവരല്ലാതെ പുതിയ ഗുണഭോക്താക്കളെ പദ്ധതിയില്‍ ചേര്‍ക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ എടുത്തിട്ടില്ല. അതിനാല്‍ ദേശീയ ആരോഗ്യ ഐ ഡി കാര്‍ഡ് ഉള്ള ഗുണഭോക്താകള്‍ക്ക് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെയോ ആയുഷ്മാന്‍ ഭാരത് പിഎംജെവൈ പദ്ധതിയുടെയോ സൗജന്യ ചികിത്സ ലഭിക്കില്ല. മറിച്ചുള്ള പ്രചാരണങ്ങളിലും സാമൂഹിക മാധ്യമവാര്‍ത്തകളിലും ആരും വഞ്ചിതരാവരുതെന്നും എസ്എച്ച്ഒ അധികൃതര്‍ അറിയിച്ചു.

 

Mediawings:

spot_img

Related Articles

Latest news