പാടം കൃഷി ഭൂമിയാക്കും എന്ന പ്രചരണത്തിൽ വീഴരുത്: കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍

നെല്‍പ്പാടം കരഭൂമിയാക്കാന്‍ നിയമമില്ല

തൃശൂര്‍: ബി ടി ആര്‍ രേഖയില്‍ പാടമായി രേഖപ്പെടുത്തിയ സ്ഥലങ്ങള്‍ കരഭൂമിയാക്കുമെന്ന പ്രചരണം തെറ്റാണെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍. അത്തരത്തിൽ പോസ്റ്ററുകൾ പതിക്കുന്നത് പൊതുജനങ്ങളെ പറ്റിച്ച് പണം തട്ടാനുള്ള അടവാണെന്ന് സംശയിക്കുന്നതായി ഡെപ്യൂട്ടി ഡയറക്ടറുടെ പത്രക്കുറിപ്പിൽ അറിയിച്ചു.

കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്ന 2008 ആഗസ്റ്റ് 12 മുതല്‍ നെല്‍കൃഷി ചെയ്തുവരുന്നതും നെല്‍ കൃഷിക്ക് അനുയോജ്യമാണെങ്കിലും തരിശിടുന്നതുമായ എല്ലാത്തരം നിലവും സംസ്ഥാനത്ത് സംരക്ഷിക്കുന്നുണ്ട്. ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിരിക്കേണ്ടവയും ബി ടി ആര്‍ രേഖയില്‍ പാടമായി രേഖപ്പെടുത്തിയതുമായ നെല്‍വയലുകള്‍ കരഭൂമിയാക്കുന്നതിന് സംസ്ഥാനത്ത് യാതൊരു വ്യവസ്ഥയും ഇല്ലെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

spot_img

Related Articles

Latest news