ജനങ്ങള്‍ പ്രയാസപ്പെടുമ്പോള്‍ പുതിയ നികുതി വേണ്ട, ധനകാര്യ കമ്മീഷന്‍ സമീപനം മാറ്റണം-ധന മന്ത്രി.

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിലെ ഒരുകാര്യങ്ങളും പുതിയ ബജറ്റിൽ മാറ്റിയിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ കൂട്ടിച്ചേർക്കുകയാണ് ചെയ്തതെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. കോവിഡ് വ്യാപന സാഹചര്യത്തിൽ ബജറ്റിൽ ആരോഗ്യമേഖലയ്ക്കാണ് കൂടുതൽ പ്രധാന്യം നൽകിയതെന്നും ബജറ്റ് അവതരണത്തിന് ശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ ധനമന്ത്രി വ്യക്തമാക്കി.

സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാൽ നികുതി ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ട്. എന്നാൽ കോവിഡ് ലോക്ഡൗണിൽ എല്ലാ മേഖലയും അടഞ്ഞുകിടക്കുമ്പോൾ ആർക്കും നികുതി നൽകാൻ കഴിയില്ല. അതുകൊണ്ടാണ് ബജറ്റിൽ പുതുതായി നികുതി ഏർപ്പെടുത്താതിരുന്നതെന്നും മന്ത്രി വിശദീകരിച്ചു.

Media wings

spot_img

Related Articles

Latest news