കോവിഡ് വാക്സിന് കുത്തിവെച്ച് പ്രതിരോധ ശേഷി കൈവരിക്കേണ്ട ആവശ്യം തനിക്കില്ലെന്ന് യോഗ ഗുരു ബാബ രാംദേവ്. യോഗയുടെയും ആയുര്‍വേദയുടെയും ഇരട്ട ഗുണഫലം തനിക്ക് ഉള്ളതിനാല്‍ വാക്സിന് ആവശ്യമില്ലെന്നാണ് രാംദേവിന്റെ വാദം.
ലോകം മുഴുവനുള്ള ജനങ്ങള്‍ക്ക് തന്റെ ചികിത്സ ഫലം ചെയ്യുമെന്നും ആയുര്‍വേദം വരും കാലങ്ങളില്‍ ആഗോള തലത്തില്‍ സ്വീകരിക്കപ്പെടുമെന്നും രാംദേവ് അവകാശപ്പെടുന്നു. അലോപ്പതി 100 ശതമാനം ഫലപ്രദമല്ലെന്നാണ് കോവിഡ് മരണങ്ങള് സൂചിപ്പിക്കുന്നത്. അതുകൊണ്ട് താനൊരിക്കലും കോവിഡ് വാക്സീന് എടുക്കില്ലെന്നും രാംദേവ് വ്യക്തമാക്കി.