ചത്ത നിലയില്‍ കണ്ടെത്തിയ വവ്വാലുകളിലും നിപ സാന്നിധ്യമില്ല

കോഴിക്കോട്: ഓമശേരി അമ്പലക്കണ്ടിയില്‍ ചത്ത നിലയില്‍ കണ്ടെത്തിയ വവ്വാലുകളിലും നിപ സാന്നിധ്യമില്ല. വവ്വാലുകളുടെ സാമ്പിളുകളുടെ പരിശോധനാഫലവും നെഗറ്റീവ്. വവ്വാലുകളില്‍ നിപാ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി ആനിമല്‍ ഹസ്ബന്ററി ഡിപ്പാര്‍ട്‌മെന്റ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കെ കെ ബേബി അറിയിച്ചു.

നിപാ ബാധിച്ച് മരിച്ച മുഹമ്മദ് ഹാഷിമിന്റെ വീടുള്‍പ്പെടുന്ന ചാത്തമംഗലം പഞ്ചായത്തിനോട് ചേര്‍ന്നുള്ള അമ്പലക്കണ്ടിയിലാണ് കഴിഞ്ഞ ദിവസം വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്.

spot_img

Related Articles

Latest news