റിയാദ്: ഇന്ത്യയിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കാൻ ആരെയും അനുവദിക്കില്ലെന്ന മുന്നറിയിപ്പാണ് മോദിക്ക് ഇന്ത്യയിലെ ജനങ്ങൾ ഈ തിരഞ്ഞെടുപ്പിലൂടെ നൽകിയതന്നു ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി.
ദേശീയ മാധ്യമങ്ങളെ കൂട്ടുപിടിച്ച് സർവ്വേ ഫലങ്ങൾ പെരുപ്പിച്ച് കാണിച്ചും,തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങളിൽ വർഗ്ഗീയത മാത്രം പറഞ്ഞു കൊണ്ട് ജയിക്കാമെന്ന മോദിയുടെയും അമിത് ഷായുടെയും അഹങ്കാരത്തിന് ഏറ്റ മറുപടിയാണ് ഇന്ത്യ മുന്നണിയുടെ ഈ മികച്ച പ്രകടനമെന്നും സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ അഭിപ്രായപ്പെട്ടു.