സുനിൽ കുമാറുൾപ്പെടെ മൂന്ന് തവണ മത്സരിച്ചവർക്കു സീറ്റില്ല : കാനം

തൃശ്ശൂർ : വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് തവണ മത്സരിച്ചവർ മാറേണ്ടി വരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രി സുനിൽ കുമാറിന്റെ കാര്യത്തിൽ വിട്ടു വീഴ്ചയുണ്ടാകുമോ എന്ന ചോദ്യത്തിനാണ് കാനം, പാർട്ടി നിലപാട് ഒരിക്കൽ കൂടി ആവർത്തിച്ചത്.

ഇടതുപക്ഷം തിരഞ്ഞെടുപ്പിന് സജ്ജമാണ്. സ്ഥാനാർഥികളുടെ പേര് വിവരം അടുത്ത് തന്നെ അറിയിക്കുമെന്നും കാനം വ്യക്തമാക്കി. ജനപ്രീതി കണക്കിലെടുത്തു മന്ത്രി സുനിൽ കുമാറിനെ തൃശൂരിൽ വീണ്ടും മത്സരിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ആവശ്യമുയർന്ന സാഹചര്യത്തിലാണ് നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കിയത്.

spot_img

Related Articles

Latest news