പിരിമുറുക്കം വേണ്ട ; വായന പ്രോത്സാഹിപ്പിക്കാൻ പുസ്തകവണ്ടി

കൊവിഡ് കാലത്ത് വീട്ടിൽ കഴിഞ്ഞുകൂടുന്ന കുട്ടികളുടെയും മുതിർന്നവരുടെയും അടുക്കലേക്ക് ലൈബ്രറി പുസ്തകങ്ങളുമായി പുസ്തക വണ്ടി എത്തും. സ്കൂളിൽ എത്താൻ കഴിയാതെ വിരസത അനുഭവിക്കുന്ന കുട്ടികളെ വായനയുടെ നവ്യാനുഭവത്തിലേക്ക് എത്തിക്കുന്നതിനാണ് വായനവാരാചരണത്തിൽ പടന്നക്കര പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം പുസ്തക വണ്ടി ക്രമീകരിച്ചത്. വായനശാല പരിധിയിലെ ഓരോ പ്രദേശത്തും വണ്ടി എത്തിയപ്പോൾ ആളുകൾ വളരെ താൽപര്യത്തോടെ വന്ന് പുസ്തകങ്ങൾ ഏറ്റുവാങ്ങി.

 

വായിച്ചതിനു ശേഷം പുസ്തക ആസ്വാദന കുറിപ്പ് തയ്യാറാക്കി നൽകണമെന്ന് നിർദ്ദേശിച്ചാണ് സംഘടകർ പുസ്തകങ്ങൾ കൈമാറിയത്. നോവൽ, കഥ, കവിത, ബാലസാഹിത്യം, സഞ്ചാരസാഹിത്യം, ലേഖന സമാഹാരം, ജനറൽ നോളജ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി അഞ്ഞൂറോളം പുസ്തകങ്ങൾ വണ്ടിയിൽ ക്രമീകരിച്ചിരുന്നു. ആദ്യ ദിവസം തന്നെ 200 പുസ്തകങ്ങൾ വിതരണം നടത്തി. രണ്ടാഴ്ച കൂടുമ്പോൾ പുസ്തക വണ്ടി പര്യടനം നടത്തും. വായനവാരാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തുന്നുണ്ട്. ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ മത്സരവും സംഘടിപ്പിച്ചിരുന്നു.

 

ജില്ലാ പഞ്ചായത്ത്‌ അംഗം കോങ്കി രവീന്ദ്രൻ പുസ്തകവണ്ടി ഫ്ളാഗ് ഓഫ് ചെയ്തു. വായനശാല പ്രസിഡന്റ്‌ എ ടി ദാസൻ അധ്യക്ഷനായി. ചടങ്ങിൽ സജിത്ത് ചന്ദ്രനും മകൾ ദേവഗംഗയും ചേർന്ന് വായനശാലക്ക് നൽകിയ പുസ്തകങ്ങൾ വായനശാല ജോയിൻ സെക്രട്ടറി വി കെ അശോകൻ ഏറ്റുവാങ്ങി. വായനശാല സെക്രട്ടറി ടി കെ അനൂപ്, കമ്മിറ്റി അംഗങ്ങളായ ടി പി സുകുമാരൻ, എം ഷിജു എന്നിവർ സംസാരിച്ചു.

 

Mediawings:

spot_img

Related Articles

Latest news